കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് നടത്തുന്ന വ്യാപാര മഹോത്സവം സമാപിച്ചു

മാലക്കല്ല്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് നടത്തുന്ന വ്യാപാര മഹോത്സവം സമാപിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് കൊടുത്ത കൂപ്പണുകളിലൂടെ നറുക്കെടുപ്പും നടന്നു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് പരിപാടിയുടെ ഉദ്ഘാടനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി. യൂണിറ്റ് പ്രസിഡണ്ട് സണ്ണി ഓണശേരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ ബൈജു എടാട്ട്, കുഞ്ഞികൃഷ്ണന്‍, കെ.എന്‍ വീണു, ബിന്‍സി ചാക്കോ, കെ.കെ സന്തോഷ്, കെ.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സിറിയക് മാവേലില്‍ സ്വാഗതവും സിജോ തോമസ് നന്ദിയും പറഞ്ഞു.

Leave a Reply