ജെ സി ഐ ചുള്ളിക്കര ചാപ്ടര്‍ 2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

രാജപുരം: ജെ സി ഐ ചുള്ളിക്കര ചാപ്ടര്‍ 2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്ടര്‍ പ്രസിഡന്റ് സന്തോഷ് മാലക്കല്ല് അധ്യക്ഷത വഹിച്ചു. ജെസിഐ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.ജോമി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ഡപ്യൂട്ടി തഹസില്‍ദാര്‍ പി.വി.തുളസീരാജ്, മേഖലാ പ്രസിഡന്റ് വി.പി.നിധീഷ്, ജെസിഐ ചുള്ളിക്കര മുന്‍ പ്രസിഡന്റുമാരായ മനോജ് കോടോത്ത്, സുരേഷ് കൂക്കള്‍, സജി എയ്ഞ്ചല്‍, ബിജു മുണ്ടപ്പുഴ, സോണ്‍ വൈസ് പ്രസിഡന്റ് ഉമറുള്‍ ഫറുഖ്, മനോജ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു.

Leave a Reply