മലയോര ജനതക്ക് ഒരു സന്തോഷവാര്‍ത്ത കൂടി

രാജപുരം: മലയോര ജനതക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. കേരള സര്‍ക്കാരിന്റെ ഏറ്റവും നൂതന സംരംഭം ആയ ‘108’ ആംബുലന്‍സ് സേവനം പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. രാജന്‍ ആണ് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചത്… മെഡിക്കല്‍ ഓഫീസര്‍ ഡോ.സി സുകു, മറ്റ് ആശുപത്രി ജീവനക്കാര്‍,, ബ്ലോക്ക് പഞ്ചായത്ത് അംഗം വി സുധാകരന്‍,, ആശുപത്രി വികസന സമിതി അംഗങ്ങളായ ടി. കോരന്‍, ഈ. ജെ. ബേബി, എച്ച്. വിഗ്‌നേശ്വരഭട്ട്, സി. കൃഷ്ണന്‍ നായര്‍, എ. കെ. മാധവന്‍, എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ‘108’ ആംബുലന്‍സ് തികച്ചും സൗജന്യമായി 24 മണിക്കൂറും സേവന സജ്ജമാണ്.. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആര്‍ക്കും (emergency only )’108′ ല്‍ വിളിച്ചാല്‍ ഈ സേവനം ലഭിക്കും… ഡ്രൈവറും ഒരു നഴ്‌സും 24 മണിക്കൂറും ആംബുലന്‍സില്‍ സേവന സന്നദ്ധരായി ഉണ്ടാവും..കാസറഗോഡ് ജില്ലയില്‍ ഇതടക്കം 14 ആംബുലന്‍സുകള്‍ ആണ് ‘108’ ല്‍ ഉള്ളത്.

Leave a Reply