രാജപുരം: തായന്നുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം ‘ഓര്‍മക്കൂട്ട്’ സംഘടിപ്പിച്ചു. ആദ്യകാലത്തു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന തായന്നൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള കെട്ടിടത്തില്‍ നിന്നു തെളിയിച്ച് 100 ചെരാതുകളുമായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ തായന്നുര്‍ സ്‌കൂളില്‍ എത്തിയത്. പൂര്‍വ വിദ്യാര്‍ഥി രവി തായന്നൂര്‍ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെ പരിപാടി ആരംഭിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകനായ രാജു മാത്യു, എസ്എംസി ചെയര്‍മാന്‍ പി. ഗോപി, പിടിഎ പ്രസിഡന്റ് എ.സുരേഷ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂര്‍, അനില്‍കുമാര്‍, ലത ഗംഗാധരന്‍, എം.ബിന്ദുലേഖ, പ്രധാനാധ്യാപകന്‍ സെബാസ്റ്റ്യന്‍ മാത്യു, യമുന മധുസൂദനന്‍, എം.സുനില്‍കുമാര്‍, ടി.വി.മധുകുമാര്‍
എന്നിവര്‍ പ്രസംഗിച്ചു.