കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഫ്മകലശവും, കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ന ടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

രാജപുരം:കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഫ്മകലശവും, കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ന
ടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 29ന് രാവിലെ 10 30ന് കലവറ നിറയ്ക്കല്‍ വൈകിട്ട് 5ന് ആചാര്യ വരവേല്‍പ്പ്, 6 മുതല്‍ സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, പുതിയ ആയുധങ്ങളും, മറ്റും പരിഗ്രഹിക്കല്‍, മഹാസുദര്‍ശന ഹോമം, ആവാഹനം, ഉച്ഛാടനം, പശുദാനപുണ്യാഹം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഷ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ ബലി വാസ്തുകലശാഭിഷേകം എന്നിവ നടക്കും, 30ന് രാവിലെ മഹാഗണപതിഹോമം, സാനിദ്ധ്യപൂജ, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ എന്നിവ നടക്കും തുടര്‍ന്ന് രക്തശ്വരി, ബ്രഫ്മരക്ഷസ്സ്, ഗുളികന്‍, നാഗരാജാവ്, നാഗരാജ്ഞി, കാലിച്ചാന്‍, വിഷ്ണുമൂര്‍ത്തി എന്നിവയുട പ്രതിഷ്ഠ നടക്കും. വൈകിട്ട് 6ന് കോടോത്ത് മൂലയില്‍ വീട്ടില്‍ നിന്നും തെക്കേക്കര വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്നും ഭണ്ഡാരവും, തിരുവായുധങ്ങളും കൊണ്ടുവരല്‍, തുടര്‍ന്ന് കോടോത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, രാത്രി 9ന് ചാക്യാര്‍കൂത്ത് നടക്കും. 31ന് രാവിലെ 8ന് കാലിച്ചാന്‍ തെയ്യത്തിന്റെ തുടങ്ങല്‍, 8.30ന് വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങല്‍, 11.30ന് കാലിച്ചാന്‍ തെയ്യത്തിന്റെയും, വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്, വൈകിട്ട് 6ന് വിളക്കിലരി. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ കാടോത്ത് നാരായണന്‍ നായര്‍, കണ്‍വീനാര്‍ കെ മാധവന്‍ നായര്‍ വായച്ചടുക്കം, സെക്രട്ടറി കെ രവിന്ദ്രന്‍ നായര്‍ കട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply