രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍വച്ച് പാണത്തൂര്‍ പ്രാഥമികാരോഗ്യകേദ്രം മെഡിക്കല്‍ ഓഫീസറിന്റെയും കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ 28.01.2019 ചൊവ്വ രാവിലെ 10 മണിമുതല്‍ ‘ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ രീതിയും’ എന്ന വിഷയത്തെകുറിച്ചു ബോധവല്‍ക്കരണക്ലാസ്സ് നടത്തി. കോളേജ് ഡൈറെക്ടര്‍ ഫാ.ബിനു സ്റ്റീഫന്‍ ആശംസയും കോളേജ് എന്‍ എസ് എസ പ്രോഗ്രാം ഓഫീസര്‍ ഹിമ മേരി സ്വാഗതവും എന്‍ എസ് എസ വോളന്റിയര്‍ അമല്‍ രാജ് എം ആര്‍ നന്ദിയും അര്‍പ്പിച്ചു സംസാരിച്ചു. പാണത്തൂര്‍പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മാര്‍ക്ക് ജോസഫ് ബോധവത്കരണ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ഡയറ്റീഷ്യന്‍ മിസ്സിസ് മൃദുല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു ജോസഫ്, അനി തോമസ് എന്നിവര്‍ ഈ വിഷയത്തില്‍ ക്ലാസ്സ് എടുത്തു. സമീപ പ്രേദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചു പ്രസ്തുത വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തി.