രാജപുരം: ചുള്ളിക്കര സെന്‍ മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂള്‍ 29 വാര്‍ഷികാഘോഷം രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിലോമിന പി.ജെ ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ ഐറിന്‍ (എസ് ജെ സി)റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചുളളിക്കര സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ.ഫാ.ബേബി പാറ്റിയാല്‍ അദ്ധ്യക്ഷത വഹിച്ചു. ചുളളിക്കരയിലെ സിനിമാ തിരക്കഥാക്യത്ത് ജെമിന്‍ സിറിയക്ക് മുഖ്യാതിഥിയായിരുന്നു.മാനേജര്‍ സിസ്റ്റര്‍ സജിത (എസ് ജെ സി) സ്വാഗതവും പി ടി ഐ പ്രസിഡന്റ് മാത്യു ജോണ്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുരുന്നുകളുടെ കലാവിരുന്നും അരങ്ങേറി.