മദ്യവര്‍ജനത്തിനു ഊന്നല്‍ നല്‍കിയും മയക്കു മരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ വിമുക്തി നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി

രാജപുരം
മദ്യവര്‍ജനത്തിനു ഊന്നല്‍ നല്‍കിയും മയക്കു മരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ വിമുക്തി നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മഹാത്മ ഗാന്ധി രക്സക്ഷി ദിനാചരണവും, ലഹരിക്ക് എതിരെ ദീപം തളിയിച്ച് പ്രതിജ്ഞയും, ലഹരി വിരുദ്ധ ക്ലബ് രൂപികരണവും സംഘടിപ്പിച്ചു. പരിപാടി മുന്നോടിയായി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വീടുകളില്‍ ലഹരിവിരുദ്ധ ലഘുലേഖ വിതരണവും നടത്തി. പരിപാടിയില്‍ വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. ഇ രാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാങ്ക് ഡയറക്ടര്‍ ബെന്നി തോമസ്, പി കെ മുഹമ്മദ്, എ ആശീര്‍വാദ്, കെ വിനോദ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു

Leave a Reply