രാജപുരം: പനത്തടി – വിധവാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പനത്തടിയിലെ കുറിഞ്ഞി മേഖലയില്‍ 65 വയസ് കഴിഞ്ഞ വിധവകളായ അമ്മമാര്‍ക്ക് സൗജന്യമായി പുതപ്പ് വിതരണത്തിന്റെ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷാ കുമാരി നിര്‍വഹിച്ചു. ശാന്ത കുറിഞ്ഞി സ്വാഗതവും വിധവ സംരക്ഷണ സമിതി സ്റ്റേറ്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അനീഷ് രാമചന്ദ്രന്‍ അധ്യക്ഷതയും വഹിച്ചു.
വി.എസ് എസ് ജില്ലാ ഭാരവാഹികളായ മോളി മാത്യു ഐക്കരപറമ്പില്‍, സാവിത്രി കെ പുലിക്കടവ് ,കാര്‍ത്യാനി പനത്തടി, ഇന്ദിര കുറിഞ്ഞി, പ്രാദേശിക കുടുംബശ്രീ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.