രാജപുരം: പഞ്ചമല അഗ്രി ആന്റ് ഹോട്ടികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക ഷോപ്പ്ഉദ്ഘാടനം ഒടയംചാല്‍ കുന്നും വയല്‍ ചന്ദ്രയ ഭവന്‍ ബില്‍ഡിഗില്‍ കമ്പനി ചെയര്‍മാന്‍ മൈക്കിള്‍ പൂവത്താനിയുടെ അദ്ധ്യക്ഷതയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഉല്‍പ്പന്നം വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒടംചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിനോജ് ചാക്കോയ്ക്ക് വിദ്യാധരന്‍ കാട്ടൂര്‍ നല്‍കി കൊണ്ട് വിപണിയിലിറക്കി.ചടങ്ങില്‍ ദിവാകരന്‍ നമ്പ്യാര്‍, വാര്‍ഡ് മെംബര്‍ സുമിത്ര രാമന്‍, സുബൈര്‍ കമ്മാടം, സൂര്യഭട്ട്, നാസര്‍, സേവ്യര്‍ കളരി മുറി, ജോയി പൂവക്കുളം, ബാലകൃഷ്ണന്‍ നായര്‍, സി കെ അബികാ സുനു, സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.