വായുജന്യ രോഗങ്ങളായ ക്ഷയരോഗം,കൊറോണ എന്നിവയ്‌ക്കെതിരേയുള്ള ഒരു ബോധവല്‍കരണ ക്ലാസ്സും തൂവാല വിപ്ലവവും നായ്ക്കയം സ്‌കൂളില്‍വച്ച് നടത്തി

അട്ടേങ്ങാനം: പനത്തടി ടി.ബി.യൂണിറ്റും, എഫ്.എച്ച്.സി. എണ്ണപാറയും സംയുക്തമായി വായുജന്യ രോഗങ്ങളായ ക്ഷയരോഗം,കൊറോണ എന്നിവയ്‌ക്കെതിരേയുള്ള ഒരു ബോധവല്‍കരണ ക്ലാസ്സും തൂവാല വിപ്ലവവും നായ്ക്കയം സ്‌കൂളില്‍വച്ച് നടത്തുകയുണ്ടായി.പി. ടി. എ.പ്രസിഡന്റ് പി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് വിജയമ്മ സ്വാഗതവും,മുന്‍ പി. ടി.എ.പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനവും,സ്‌കൂള്‍ ടീച്ചര്‍ ശ്രീജ നന്ദിയും അര്‍പ്പിച്ചു.യോഗശേഷം കൊറോണ രോഗത്തെക്കുറിച്ച് എഫ്. എച്ച്. സി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിമിഷവും,ക്ഷയ രോഗത്തെക്കുറിച്ച് പനത്തടി എസ്. ടി.എസ്. ഷാജിയും ക്ലാസ് എടുക്കുകയുണ്ടായി.തുടര്‍ന്ന് സ്‌ക്കൂള്‍ കുട്ടികളും,രക്ഷിതാക്കളും ഒന്ന് ചേര്‍ന്ന് വായുജന്യ രോഗങ്ങള്‍ക്ക് എതിരെ തൂവാല ഉയര്‍ത്തി പിടിച്ച് പ്രതിജ്ഞ ചൊല്ലി തൂവാല വിപ്ലവം നടത്തുകയുണ്ടായി.കുട്ടികളുടെ മാനസികോല്ലാസത്തിനായി പ്രസിദ്ധ നാടന്‍പാട്ടുകാരന്‍ സുരേഷ് പള്ളിപാറ നാടന്‍ പാട്ട് പാടി കുട്ടികളെ സന്തോഷിപ്പിച്ചു.

Leave a Reply