ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം 16 മുതല്‍ 22 വരെ

രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം 16 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 16ന് രാവിലെ 7 മുതല്‍ കലവറ നിറയ്ക്കല്‍, 17ന് പകല്‍ 10 ന് കൊടിയേറ്റ്, 12.45ന് അക്ഷരശ്ശോക സദസ്സ്, രാത്രി 7.45ന് കോല്‍ക്കളി, 8.30ന് കലാസന്ധ്യ തുടര്‍ന്ന് ശ്രീ ഭൂതബലി എഴുന്നള്ളത്ത് മേളം, 18ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 10ന് സംഗീതാര്‍ച്ചന, രാത്രി 8ന് അത്താഴപൂജ, ശ്രീബലി എഴുന്നള്ളത്ത്, 9.30ന് നാടകം കാരി, 19ന് പകല്‍ 11ന് ഭക്തിഗാനസുധ, രാത്രി 7.30ന് കോല്‍ക്കളി, 8ന് അരയാല്‍ ത്തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, തുടര്‍ന്ന് നൃത്തോസ്തവം, 20ന് പകല്‍ 11 സ്വാമി സന്ദീപാനന്ദഗിരിയുടെ ആധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4ന് ശിങ്കാരി മേളം, 5ന് ശ്രീ ഭൂതബലി പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, അട്ടേങ്ങാനം, ചെന്തളം, ഒടയംചാല്‍ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, ഒടയംചാല്‍, ചക്കി്ട്ടടുക്കം, പാല്‍ക്കുളം എന്നിവടങ്ങളിലുടെ നഗരപ്രദക്ഷിണം തുടര്‍ന്ന് വിശേഷാല്‍ പൂജ, 21ന് മഹാശിവരാത്രി ദിവസം രാവിലെ 6ന് കണികാണിക്കല്‍, പള്ളിയറയില്‍ അരിത്രാവല്‍, 10ന് ഭക്തി ഗാന സുധ, 12ന് മഹാപൂജ, വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളത്ത് തുടര്‍ന്ന് ആറാട്ട് ബലി, ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് രാത്രി 8ന് തെയ്യങ്ങളുടെ തുടങ്ങല്‍, 9.30ന് നൃത്തോത്സവം, രാത്രി 11ന് കൊടിയിറക്കം, 12ന് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്, 22ന് രാവിലെ ചാമുണ്ഡി അമ്മയുടെ പുറപ്പാട്, 11ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ രാമചന്ദ്രന്‍, കണ്‍വീനാര്‍ എം ബി ശിവപ്രസാദ്, പി രഘു, എം സത്യനാഥ്, വി മധുസുദനന്‍, കെ ബാലകൃഷ്ണന്‍, ശശികല ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply