ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മെന്റേര്‍സ് ഡേ ആയി ആഘോഷിച്ചു

രാജപുര: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മെന്റേര്‍സ് ഡേ ആയി ആഘോഷിച്ചു.സ്‌കൂളില്‍ നടത്തിവരുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളായ ഓര്‍ഗന്‍, മ്യൂസിക് ,ഗിറ്റാര്‍, കരാട്ടേ, സ്‌കേറ്റിംഗ്, കബഡി, കരാട്ടേ, ഫുട്ട്‌ബോള്‍, ചെസ്സ്, യോഗ, ഡാന്‍സ് എന്നീ ഇനങ്ങള്‍ ആണ് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ചത്.തങ്ങളുടെ പരിശീലകര്‍ക്കുള്ള ഗുരുദക്ഷിണയായിട്ടാണ് ഈ ഒരു ദിനം അവര്‍ സമര്‍പ്പിച്ചത്. അതിനെത്തുടര്‍ന്ന് ഓരോ ഇനവും പരിശീലിപ്പിച്ച അധ്യാപകര്‍ക്ക് കുട്ടികള്‍ നന്ദി പ്രകാശിപ്പിക്കുകയും മൊമെന്റോ സമ്മാനിക്കുകയും ചെയ്തു. കാസര്‍ഗോഡ് സഹോദയ കോംപ്ലക്‌സ സെക്രട്ടറി സിസ്റ്റര്‍ ജ്യോതിസ് ഉദ്ഘാടനം ചെയ്തു.ഫാ. ജോസ് കളത്തിപറമ്പില്‍, സ്വാഗതവും,ഫാ. ജെറിന്‍ പുന്നകുഴിയില്‍ നന്ദിയും പറഞ്ഞു.

Leave a Reply