രാജപുരം: നിലവിലെ സാഹചര്യം കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദിവസക്കൂലി കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. പലരും ഈ അവസരത്തില്‍ ജോലിയില്ലാതെ ദുരിതമനുഭവിച്ചു കഴിയുകയാണ്. ഇവര്‍ക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും കൈകള്‍ നീട്ടി സഹായിക്കുവാന്‍ രാജപുരത്തെ കെ സി വൈ എല്‍ യുവജനങ്ങള്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങുന്നു. ഇങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ഒരു ചെറുപുഞ്ചിരി വിതയ്ക്കുവാന്‍ നമുക്ക് സാധിച്ചാല്‍ വഴിമുട്ടിയ ജീവിതങ്ങള്‍ക്ക് ഒരു പ്രകാശമായി തീരും.തിരക്കിട്ട് സാധനങ്ങള്‍ വാങ്ങിച്ചു കൂടുമ്പോഴും ഇങ്ങനെയുള്ള ജീവിതങ്ങള്‍ നമുക്കു ചുറ്റും ഉണ്ടെന്ന് നാം ഓര്‍ക്കണം. സ്വന്തം വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഇതിനൊന്നും സാധിക്കാതെ നിരീക്ഷണത്തില്‍ കഴിയുന്നവരും ദിവസക്കൂലികാരുംനമ്മുക്ക് ചുറ്റും ഉണ്ടെന്ന് ഓര്‍ക്കണം.കൊറോണ ഭീതിമൂലം ദിവസക്കൂലിക്കാരായ പലരും ജോലിക്ക് പോകാന്‍ സാധികുന്നില്ല. കരുതലെടുക്കുന്നതിനോടൊപ്പം ആവശ്യസാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാനും. വീടുകളില്‍ കഴിയുന്നവര്‍ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താനും നാം മുന്നിട്ടിറങ്ങണം. അതിജീവിക്കും നമ്മള്‍ ആവശ്യക്കാര്‍ ബന്ധപെടുക. 8547977625, 8281817209.