എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയും ഡിഷും നല്‍കി

രാജപുരം: എ കെ പി എ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് ടി വിയും ഡിഷും അതിനു വേണ്ട അനുബന്ധ സാധനങ്ങള്‍ അടക്കം യൂണിറ്റ് പ്രസിഡന്റ് ജസ്റ്റ്ന്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ബിജി ടീച്ചരിന് കൈമാറി. എ കെ പി എ രാജപുരം യൂണിറ്റ് നടത്തിയ മാതൃകപരമായ പ്രവര്‍ത്തനത്തില്‍ മേഖല പ്രസിഡന്റ് സുഗുണന്‍ആശംസകള്‍ അര്‍പ്പിച്ചു, സെക്രട്ടറി സണ്ണി മാണിശെരി, രമേശന്‍ മാവുങ്കല്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വിജി ടീച്ചര്‍, പി ടി എ പ്രസിഡന്റ് അന്ത എന്നിവര്‍ സംസാരിച്ചു.. നമ്മുടെ സമൂഹത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സാഹചര്യം ഇല്ലാത്ത നമ്മുടെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സഹായത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത് സമൂഹത്തോട് പ്രതിബദ്ധത ഉള്‍ക്കൊണ്ട് നൂറു ശതമാനം നിറവേറ്റിയത് രാജപുരം യൂണിറ്റിലെ നല്ലവരായ മെമ്പര്‍മാരാണ്…യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി സൂരജ് സ്വാഗതവും യൂണിറ്റ് ട്രഷര്‍ രാജീവന്‍ സ്േനഹ നന്ദിയും രേഖപെടുത്തി.

Leave a Reply