രാജപുരം: മാലക്കല്ലില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും. ഹോട്ടല്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജനങ്ങള്‍ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം കടകളില്‍ സന്ദര്‍ശനം നടത്തുക. കടകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.