രാജപുരം:എലി വിഷം കഴിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോളിച്ചാൽ ഒറോട്ടിക്കാനത്തെ മാധവൻ(54) ആണ് മരിച്ചത്. പത്ത് ദിവസം മുൻപാണ് വിഷം അകത്ത് ചെന്ന നിലയിൽ മാധവനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നിരീക്ഷണത്തിൽ ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലും പോസിറ്റീവ് ആയതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ഞായറാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു. ഭാര്യ: രുഗ്മിണി. മക്കൾ: മഹേഷ്, മായ. മരുമകൾ: രേവതി