രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്‌സ് സംഗമം നടത്തി

രാജപുരം: പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓരുക്കങ്ങള്‍ക്കായി രാജപുരം ഫൊറോന ദേവലയത്തില്‍ വച്ച്് വോളണ്ടിയേഴ്‌സ്, കണ്‍വിനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംഗമം നടത്തി. കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഓരത്ത് ക്ലാസ്സ് എടുത്തു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി ഉദ്ഘാടനം ചെയ്തു. തോമസ് പടിഞ്ഞാറ്റുമ്യാലില്‍, ഫാ. റെജി മുട്ടത്തില്‍, ഫാ. ജോര്‍ജ്ജ്് കുടുംന്തയില്‍, ഫാ.ഫിലിപ്പ് ആനിമുട്ടില്‍, ഫാ. ജിന്‍സ് കണ്ടക്കാട്,പങ്കെടുത്തു. രാജപുരം, പനത്തടി ഫൊറോനകളുടെ നേത്യത്വത്തില്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്് ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രം ഡയറകടര്‍ റവ.ഫാ.ഡോമനിക് വാളന്‍മാനാലിന്റെ നേത്യത്വത്തിലുളള ടിമാണ്. 2018 ജനുവരി 17 മുതല്‍ 21 വരെ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിലേക്ക് 12-ാം തിയ്യതി വെളളിയാഴ്ച 4.30ന് ചുളളിക്കര പളളി, മുണ്ടോട്ട് കുരിശുപ്പളളി എന്നി സ്ഥലങ്ങള്‍ കേന്ദ്രികരിച്ച് ജപമാല റാലി നടത്തുന്നതാണ്.

Leave a Reply