സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സത്യഗ്രഹം നടത്തി

രാജപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും സ്വര്‍ണകള്ളക്കടത്ത് കേസും സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സത്യഗ്രഹം നടത്തി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഷാജു അയറോട്ട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, അബ്രഹാം തോണക്കര, മുസ്തഫ തായന്നൂര്‍, സിബി മേക്കുന്നേല്‍, പി.എ.ആലി, ബാലകൃഷ്ണന്‍ ബാലൂര്‍, സജി പ്ലാച്ചേരിപ്പുറത്ത്, പി.ബാലചന്ദ്രന്‍ നായര്‍, ജിമ്മി നായ്ക്കയം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply