രാജപുരം: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന അക്രമങ്ങളില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രാജപുരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി. ജന. സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, എം.കെ. മാധവന്‍ നായര്‍, എം.എം.സൈമണ്‍, വി.കുഞ്ഞിക്കണ്ണന്‍, വി.കെ.ബാലകൃഷ്ണന്‍, സിജോ ചാമക്കാല, റോയി ആശാരിക്കുന്നേല്‍, പി.എന്‍.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.