എയിംസ് ജില്ലയില്‍ അനുവദിക്കണം

രാജപുരം: ആരോഗ്യമേഖലയില്‍ ഏറെ പിന്നിലായ കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്ന് കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി യോഗം. ഇതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എം.സൈമണ്‍, പി.ഗീത, പെണ്ണമ്മ ജെയിംസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply