ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍ തിരിതെളിയിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും, കര്‍ഷകരെയും പട്ടിണിയില്‍ ആക്കുകയും അടിമകളാക്കുകയും ചെയ്യുന്ന കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ ഉദ്ഘാടനം ചെയ്ത യോഗത്തിന് ടോമി വാഴപ്പിള്ളില്‍, സജി കുരുവിനാവേലി, ടോമി ചെട്ടിക്കതോട്ടത്തില്‍, ബിജു വട്ടപ്പറമ്പില്‍, ടോമി നെടും തൊട്ടില്‍, ബിനീഷ് വാണിയം പുരയിടത്തില്‍, എബ്രഹാം കടു തോടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply