രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ ഇത്തവണ വികസന മുരടിപ്പിന് എതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കും ഉണ്ടാകുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം കള്ളാര്‍ പഞ്ചായത്ത് ഭരണം നടത്തിയ കോണ്‍ഗ്രസിന് ഇന്നും പഞ്ചായത്തിലെ അടിസ്ഥാന വികസനം പോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസ് കുത്തക അവസാനിപ്പിച്ച് എല്‍ഡിഎഫ് മുന്നണിയെ ഭരണത്തില്‍ എത്തിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട്. ഇതിനുള്ള പ്രവര്‍ത്തനമാണ് 14 വാര്‍ഡുകളിലും നടത്തി വരുന്നത്. വിവിധ തലത്തില്‍ കഴിവ് തെളിയിച്ച സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കാര്‍ഷിക മേഖലയിലും, പട്ടിക വര്‍ഗ്ഗ മേഖലയിലും വികസന മുരടിപ്പാണ്. നിരവധി പട്ടിക വര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കുടിവെള്ളം പോലും എത്തിയിട്ടില്ല. 2009ല്‍ പണി ആരംഭിച്ച പെരുമ്പള്ളി കുടിവെള്ള പദ്ധതി 11 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ പഞ്ചായത്ത് ആയിട്ട് പോലും 12 വര്‍ഷം മുമ്പ് പണി ആരംഭിച്ച് ബഡ്സ് സ്‌കൂള്‍ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ഭരണ സമിതി തികഞ്ഞ പരാജയമാണ്. ലൈഫ് ഭവന പദ്ധതിയില്‍ സമീപ പഞ്ചായത്തുകള്‍ ആയിരത്തിലധികം വീടുകള്‍ നല്‍കുമ്പോള്‍ കള്ളാറില്‍ നാമമാത്രമായ വീടുകളാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തിലെ വികസനത്തിനായി 235 കോടി രൂപ ഈ കാലയളവില്‍ നല്‍കി. ഇതോടൊപ്പം പൂടംങ്കല്ല് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി.എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വോട്ടായി മാറുന്നതോടെ ഇത്തവണ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സിപിഐഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, എല്‍ഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി കെ നാരായണന്‍, കണ്‍വീനര്‍ പി കെ രാമചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ടോമി വാഴപ്പള്ളി എന്നിവര്‍ പങ്കെടുത്തു.