കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആന്റിജൻ പരിശോധന ക്യാംപ് സംഘടിപ്പിച്ചു
പൂടംകല്ല്: കൊറോണ വ്യാപനം തടയുന്നതിനായി പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ആന്റിജൻ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. കൊട്ടോടിയിലെ വ്യാപാരികൾ, ഓട്ടോ റിക്ഷാ ഡ്രൈവർമാർ എന്നിവർക്കായാണ് ക്യാംപ് സംഘടിപ്പിച്ചത്. പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ , ജോസ് പുതുശേരിക്കാല എന്നിവർ നേതൃത്വം നൽകി. 87 പേർ പരിശോധനയ്ക്ക് വിധേയരായി.