പാതയോരത്തെ കുഴി അപകട ഭീഷണിയുയർത്തുന്നു
പൂടംകല്ല്: ചുള്ളിക്കര ചാലിങ്കാലിൽ നിന്നും അയറോട്ട് പോകുന്ന റോഡിൽ പാതയോരത്തെ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. തുരിശു ഫാക്ടറിയുടെ സമീപത്തായി കുടി വെള്ള വിതരണത്തിനായി കുഴിച്ച കുഴിയാണ് അപകട ഭീഷണിയി ഉയർത്തുന്നത്. കുഴിയിൽ മഴ വെള്ളവും ചെളിയും നിറഞ്ഞ് തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. അറിയാതെ ചവിട്ടിയിൽ കുഴിയിൽ വീണ് അപകടമുണ്ടാകും. ഇവിടെ കുഴി ഉണ്ടെന്ന് യാത്രക്കാരെ അറിയിക്കുന്ന സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ല. കുഴി കൃത്യമായി മൂടുകയോ, അപകട സൂചനാ ബോർഡു സ്ഥാപിക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.