പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും
പൂടംകല്ല്: ലോക് ഡൗൺ കാലത്ത് അത്യാവശ്യ യാത്ര ചെയ്യാൻ സ്ഥാപനങ്ങളുടെ ഐഡി കാർഡില്ലാത്തവർക്കും അല്ലാത്തവർക്കും പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും.
സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവര അറിയിച്ചിട്ടുള്ളത്.
ശനിയാഴ്ചയോടെ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർ അതത് പോലീസ് സ്റ്റേഷനിൽ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്.