കാഞ്ഞങ്ങാട് : വിപ്ലവ നായികയായ കെ. ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായ വനിതയായി മാറിയ ഗൗരിയമ്മ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്നു. ഗൗരിയമ്മയുടെ വേർപാട് മൂലം രാഷ്ട്രീയ കേരളത്തിന് നഷ്ടപ്പെട്ടത് ഏറ്റവും കരുത്തുറ്റ ഒരു വനിതാ മാർഗദർശിയേയാണെന്നുംജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപെട്ടു.. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി അരമന അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ രതീഷ് പുതിയപുരയിൽ, സെബാസ്റ്റ്യൻ കോലോത്ത്, ബാബു ജോസഫ്, ജോൺ അയ്മൻ, സണ്ണി ഈഴകുന്നേൽ , മത്തായി അനിമൂട്ടിൽ, സുനിൽ ജോസഫ്, ഷാനോജ് ഫിലിപ്പ്, ജോമോൻ കള്ളാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.