കോവിഡ് ബാധിച്ച ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും, പ്രായാധിക്യമോ മറ്റു രോഗങ്ങളോ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

പൂടംകല്ല്: കോവിഡ് ബാധിച്ച ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും, പ്രായാധിക്യമോ മറ്റു രോഗങ്ങളോ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജെസിഐ പ്രസിഡന്റ് കെ.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ സി.പി അജിത്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് മാരായ സന്തോഷ് ജോസഫ്, കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു രാജീവ് തോമസ് സ്വാഗതവും മണികണ്ഠന്‍ കോടോത്ത് നന്ദിയും പറഞ്ഞു.
ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍:. 9946145756, 9947753141, 9847609514, 8547425458

Leave a Reply