കോവിഡ് ബോധവൽക്കരണത്തിന് മാതൃകാ പ്രവർത്തനങ്ങളുമായി പനത്തടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ജാഗ്രതാ സമിതി

പൂടംകല്ല് : കോവിഡ് ബോധവൽക്കരണത്തിന് മാതൃകാ പ്രവർത്തനങ്ങളുമായി പനത്തടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ജാഗ്രതാ സമിതി. മാഷ് നോർഡൽ ടീമിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡിലെ കോവിഡ് ബാധിത പ്രദേശങ്ങളായ കടമല,കുളപ്പുറം, മാട്ടക്കുന്ന് എന്നീ പ്രദേശങ്ങളിൽ മെഗാഫോൺ ഉപയോഗിച്ച് ബോധവൽക്കരണ സന്ദേശങ്ങൾ പാട്ടുകളായും കഥകളായും കവിതകളായും നൽകി,കുടാതെ ലഘുലേഖകളും വിതരണം നടത്തി. വാർഡ് അംഗം എൻ വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മാഷ് നോഡൽ ടീം അംഗങ്ങളായ ടൈറ്റസ് തോമസ്, ഗംഗാധരൻ സി, ചന്ദ്രശേഖരൻ ആർ, ആരോഗ്യ പ്രവർത്തകരായ ആനി തോമസ്,ലൈസ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായാണ് പ്രചാരണം സംഘടിപ്പിച്ചത്.

Leave a Reply