പൂടംകല്ല് താലുക്ക് ആശുപത്രിയിൽ നടത്തി വരുന്ന കോവിഡ് വാക്സിനേഷൻ (14-05-2021 ) രാജപുരം പാരീഷ് ഹാളിൽ നടക്കും

പൂടംകല്ല് : താലുക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കോവിഡ് വാക്‌സിനേഷന്‍ മറ്റന്നാള്‍ (14.05.21) വെളളി മുതല്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പാരീഷ് ഹാളില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അറിയിച്ചു. ഇന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ കുടുംബശ്രി അംഗങ്ങള്‍ അ എന്നിവരുട നേതൃത്വത്തില്‍ ഇവിടെ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി.. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ടോക്കണ്‍ ലഭിക്കാന്‍ ഇവിടെ പേര് എഴുതി വയ്ക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്ന് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സി. സുകു പറഞ്ഞു. അന്റിജന്‍, ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ താലൂക്ക് ആശുപത്രിയില്‍ തന്നെയായിരിക്കും.

Leave a Reply