
പനത്തടി : കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് യാത്ര ചെയൂന്നതിന് സൗജന്യ നിരക്കിൽ ഓട്ടോ ആംബുലൻസ് സൗകര്യം ഒരുക്കി പനത്തടിയിലെ യുവാക്കൾ . പനത്തടി സ്ഥാന്റിലെ ഓട്ടോ ഡ്രൈവർമാരായ കെ.എസ്.സുനീഷ്, എം.മുകേഷ് | സതീഷ്കുമാർ എന്നിവരാണ് ഓട്ടോ ആംബുലൻസ് സർവീസുമായി രംഗത്തെത്തിയത്. ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് പനത്തടി പഞ്ചായത്ത് അംഗം രാധാ സുകുമാരൻ നിർവ്വഹിച്ചു. വാർഡ് അംഗം എൻ.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. മാഷ് നോഡൽ ഓഫീസർ സി.ഗംഗാധരൻ, സന്നദ്ധ പ്രവർത്തകരായ ടി.ഗിരീഷ്, ഷെറീഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു