പള്ളംപടുക്ക കോളനിയിലെ 22 കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ എത്തിച്ച് ഡിവൈഎഫ്ഐ രാജപുരം മേഖലാ കമ്മിറ്റി
പൂടംകല്ല്: പള്ളംപടുക്ക കോളനിയിൽ നിവാസികളായ 22 കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ എത്തിച്ച് ഡി വൈ എഫ് ഐ രാജപുരം മേഖലാ കമ്മിറ്റി. താമസക്കാരനായ അമ്പാടി വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി വൈ എഫ് ഐ രാജപുരം മേഖല കമ്മിറ്റി അഡ്വ:ഷാലു മാത്യുവിന്റെ നേതൃത്വത്തിൽ താൽക്കാലിക ആശ്വാസം എന്നരീതിയിൽ ആവശ്യമായ പച്ചക്കറി സാധനങ്ങൾ എത്തിക്കുകയായിരുന്നു. മേഖല പ്രസിഡന്റ് ഷൈജിൻ, സെക്രട്ടറി ഇർഷാദ് കൊട്ടോടി, ഡി വൈ എഫ് ഐ പൂടംകല്ല് യൂണിറ്റ് പ്രസിഡന്റ് റിജോഷ് എന്നിവർ സംബന്ധിച്ചു.