രാജപുരം പാരിഷ് ഹാളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കള്ളാര്‍ പഞ്ചായത്ത് അധികൃതര്‍.

പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ഇന്നു മുതല്‍ രാജപുരം പാരിഷ് ഹാളില്‍ പ്രവര്‍ത്തനം തുടങ്ങി. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ കള്ളാര്‍ പഞ്ചായത്ത് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സെന്റര്‍ രാജപുരത്തേക്ക് മാറ്റിയത്. രാജപുരം ഫൊറോന അധികൃതരും പാരിഷ് ഹാള്‍ വിട്ടു നല്‍കിയതോടെ വാക്‌സീന്‍ എടുക്കാന്‍ വരുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ സൗകര്യപ്രദമായ സ്ഥലമായി. കള്ളാര്‍ പഞ്ചായത്ത് അംഗങ്ങള്‍, മാഷ് നോഡല്‍ ഓഫിസര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സഹായത്തിനുണ്ട്.

Leave a Reply