
പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നടന്നിരുന്ന കോവിഡ് വാക്സിനേഷന് വെള്ളിയാഴ്ച (14.5.21) മുതല്‍ രാജപുരം പാരിഷ് ഹാളില്‍ നടക്കും. വാക്സിനേഷന് വരുന്നവരെയും കൊണ്ട് വരുന്ന എല്ലാ വാഹനങ്ങളും നേരിട്ട് പാരിഷ് ഹാളിലേക്ക് പോകാതെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. രാവിലെ 6 മണി മുതല്‍ നിങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ആദ്യ ഡോസ് എടുക്കാന്‍ വരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. മറ്റുള്ളവര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ സ്വീകരിക്കാം. രാവിലെ 9 ന് വാക്സിനേഷന് തുടങ്ങും