പ്രാന്തര്‍കാവില്‍ നിന്നും എക്‌സൈസ് സംഘം 52 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം പിടികൂടി.

പൂടംകല്ല്: പ്രാന്തര്‍കാവില്‍ വില്‍ക്കാനായി വച്ചിരുന്ന 288 പാക്കറ്റുകളിലായി 51.84 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചതിന് പി.ശരത്തിനെതിരെ എക്‌സൈസ് കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ദാമോദരന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ എന്‍.വൈശാഖ് , പ്രിവന്റിവ് ഓഫിസര്‍ സി.കെ.അഷറഫ്, ഐബി പ്രിവന്റിവ് ഓഫിസര്‍ എം.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.കെ.രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്..

Leave a Reply