കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം.
അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
പൂടംകല്ല് : കനത്ത മഴയിൽ മലയോരത്ത് വ്യാപക നഷ്ടം. പുഴയും തോടും കര കവിയാൻ തുടങ്ങി. കാറ്റിൽ മരം വീണും , മഴയിൽ മതിലിടിഞ്ഞുമാണ് വ്യാപക നഷ്ടമുണ്ടായത്. അയറോട്ട് കരിയിൽ സന്തോഷ് തോമസിന്റെ വീടിന്റെ മുന്നിലെ മതിലിടിഞ്ഞു. കല്ലും മണ്ണും റോഡിലേക്ക് വീണ നിലയിലാണ്. കനത്ത മഴയിലാണ് മതിൽ തകർന്നത്. അയറോട്ട്, കോടോത്ത് എന്നിവടങ്ങളിലും നഷ്ടം സംഭവിച്ചു. കോടോത്ത് ചെറുവാനത്ത് കെ.വി. കേളുവിന്റെ കോഴി ഫാം കാറ്റിൽ തകർന്നു. ഇതിന് 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.