കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടിയില്‍ മരം കടപുഴകി വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പൂടംകല്ല്: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടി മുസ്ലിം പള്ളിക്ക് സമീപം പടുകൂറ്റന്‍ മരവും, ഇലക്ട്രിക് പോസ്റ്റും കടപുഴകി വീണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് പതയോരത്തെ വന്‍മരം മൈയിന്‍ ഇലക്ട്രിക് കമ്പിക്ക് മുകളിലേക്ക് കടപുഴകി വീണത്. ഓടിയെത്തിയ നാട്ടുകാരും പരിസരവാസികളും കൂടി ചെറുപനത്തടിയിലെ അബ്ദുള്‍ സത്താറിന്റെ സഹായത്തോട് കൂടി മരം പൂര്‍ണ്ണമായും മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി.

Leave a Reply