പൂടംകല്ല് : കനത്ത മഴയിലും ശക്തമായ കാറ്റിലും ജനങ്ങള്‍ പുറത്തിറങ്ങാനാകാതെ വീടുകളില്‍ കഴിയുമ്പോള്‍ കാറ്റില്‍ തകര്‍ന്ന വൈദ്യതി ബന്ധം പുനസ്ഥാപിക്കാനും തകര്‍ന്ന തൂണുകള്‍ നേരെയാക്കാനുമായി ഓടി നടക്കുകയാണ് രാജപുരം സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയെ വകവയ്ക്കാതെ തകര്‍ന്ന വൈദ്യുതി തൂണുകളും ലൈനുകളും ശരിയാക്കി ഇരുട്ടുന്നതിനു മുന്നേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള കഠിന പ്രയത്‌നത്തിലാണിവര്‍. കെ എസ് ഇ ബി ജീവനക്കാരുടെ കഠിന പ്രയത്‌നത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് ജനങ്ങള്‍.