കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പെരുതടിയിൽ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു
പൂടംകല്ല്: കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പെരുതടിയിൽ കൂറ്റൻ പാറക്കല്ല വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയിൽ റോഡിന്റെ പാർശ്വഭാഗത്തെ മണ്ണിടിഞ്ഞതിനെ തുടർന്ന് കുറ്റൻ കല്ല് ഇളകി റോഡിലേക്ക് വീഴുകയായിരുന്നു. പനത്തടിയിൽ നിന്നും റാണിപുരത്തേക്കുള്ള റോഡ് വീതി കൂട്ടിയുള്ള നവീകരണം നടന്നു വരുന്നുണ്ട്.