പൂടംകല്ല്: കള്ളാർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ നാളെ മുതൽ ഡെങ്കിപ്പനിക്കെതിരെ വീടുകൾ കയറി ബോധവൽക്കരണം നടത്തും. ഇന്ന് ചേർന്ന വാർഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ നേരിട്ട് ഡോക്ടറെ കാണാതെ വിവരം ജെ എച്ച് ഐയെ അറിയിക്കണം.
പോസിറ്റീവായി സഹായം ആവശ്യമുള്ളവർ ബ്ലോക്ക് കൺട്രോൾ സെല്ലിൽ അറിയിക്കുക. എല്ലാ കൂടുംബങ്ങളും സ്വയം വീടും പരിസരവും ശുചിയാക്കണം. യോഗത്തിൽ വാർഡംഗം എം.കൃഷ്ണകുമാർ , ജെഎച്ച് ഐ ജോബി, മാഷ് കോർഡിനേറ്റർ കെ.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.