കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ നീളംകയത്ത് അടിഞ്ഞുകൂടിയ ചെളി പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു
പൂടംകല്ല്: കനത്ത മഴയിൽ കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ നീളംകയത്ത് അടിഞ്ഞു കൂടിയ ചെളി മണ്ണ് പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേത്യത്വത്തിൽ നീക്കം ചെയ്തു. റോഡിൽ മണ്ണടിഞ്ഞ് യാത്ര ദൂരിതമായതോടെയാണ് പഞ്ചായത്തംഗം മുന്നിട്ടിറങ്ങി റോഡ് ഗതാഗത യോഗ്യമാക്കിയത്. റോഡിലെ യാത്ര ദുരിതമായതായി മലബാർ ബീറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.