ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ.
ഒഴിവുകൾ നികത്തണമെന്ന് കള്ളാർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി
പൂടംകല്ല്: ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ
കോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇല്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ 12 ഓളം ഡോക്ടർമാർ ഉണ്ടെങ്കിലും മൂന്നോ നാലോ പേർ മാത്രമാണ് ഡ്യൂട്ടിയിൽ വരുന്നത് കള്ളാർ. ബളാൽ.പനത്തടി. കുറ്റിക്കോൽ കോടോംബേള്ളൂർ എന്നിമലയോര പഞ്ചായത്തുകാരുടെ ഏക ആശ്രയമായ താലൂക് ഹോസ്പിറ്റലിൽ ദിവസേന 600 ഓളം രോഗികൾ എത്തുന്നുണ്ട്. ഉള്ള ഡോക്ടർമാരിൽ തന്നെ 2 പേർകോവിഡ് കോവിഡ് ഡ്യൂട്ടിയിൽ ആയത് കൊണ്ടും ദിവസേന ഡ്യൂട്ടിയിൽ എത്തുന്നവർക്ക് അമിതമായ ജോലി ഭാരവും ആണ്. നിലവിൽ ജെപി എച്ച് എൻ, ജെഎച്ച് ഐ മാരുടെയും ഒഴിവുകൾ ഉണ്ടെങ്കിലും നികത്താൻ അതികൃതർ തയ്യറാകുന്നില്ല. നാട്ടിൽ ഡെങ്കിപ്പനി പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് രോഗികളും ഹോസ്പിറ്റലിൽ അടിയന്തിര ചിക്ത്സയ്ക്ക് എത്തുന്ന സാഹചര്യത്തിലും എത്രയും പെട്ടെന്ന് ഒഴിവുകൾ നികത്തി മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് കള്ളാർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.