- അമ്പലത്തറ: അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ സ്‌നേഹാലയത്തിന്റെ സ്ഥാപകനും, ആത്മീയ പിതാവുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു. ആഘോഷമായ സമൂഹബലിക്ക് പള്ളിക്കര ഹോളി ക്രോസ്സ് ചര്‍ച് വികാരി ഫാ.ജോസ് അവണ്ണൂര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ഇന്‍ഫന്റ് ജീസസ് ചര്‍ച് വികാരി ഫാ. മാത്യു ആലങ്കോട് സന്ദേശവും, മാവുങ്കാല്‍ ലൂര്‍ദ് മാതാ ചര്‍ച് വികാരി ഫാ.ജോസഫ് വള്ളിക്കുന്നേല്‍ ഒപ്പീസിനും നേതൃത്വം നല്‍കി. ശേഷം ഉച്ചക്ക് ഒരു മണിക്ക് സ്നേഹവിരുന്നും നടന്നു.