മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു.

  • രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു. അഞ്ചുകണ്ടത്തില്‍ അബ്രഹാം, ജോയി, ജോസ് എന്നിവരുടെ ആറ് വര്‍ഷം പ്രായമായ രണ്ടേക്കര്‍ റബര്‍ തോട്ടമാണ് കത്തിനശിച്ചത്. നഷ്ടംകണക്കാക്കിയിട്ടില്ല. തോട്ടത്തിനു സമീപത്തു കൂടി കടന്നു പോകുന്ന വൈദ്യതി ലൈനില്‍ മരത്തിന്റെ ശിഖരം തട്ടി തീപിടിച്ചതാകാമെന്ന് കരുതുന്നു. ബുധനാഴ്ച ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചത് കണ്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍പെട്ടെന്ന് തന്നെ കെടുത്തിയതിനാല്‍ തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി.

Leave a Reply