രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

  • രാജപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഗാന്ധിജി വെടിയേറ്റ് വീണ 5.12 ന് എഴുപത് മണ്‍ചിരാതുകള്‍ തെളിയിച്ചു.ബാബു കദളിമറ്റം, ഹര്‍ഷിക് ഭട്ട്, സിജോ ചാമക്കാല, സജി പ്ലാച്ചേരി, സിനോജ് രാജപുരം, ആദര്‍ശ് എസ്, നവീന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലകളിലെ എല്ലാ യൂണിറ്റുകളിലും ഛായ ചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി

Leave a Reply