ഓര്‍മകള്‍ വീണ്ടെടുത്ത യുവാവ് സ്വന്തം നാട്ടിലേയ്ക്ക്

  • അമ്പലത്തറ: നഷ്ടടപ്പെട്ടെന്നു കരുത്തിയ ഓര്‍മയുടെ തീരത്തു തിരിച്ചെത്തിയ യുവാവിനെ കടുംബത്തിന്റെ തണലിലേക്കു കൈപിടിച്ചതു സ്‌നേഹാലയം ജിവനക്കാര്‍. ദിവസങ്ങളായി കാഞ്ഞങ്ങാട് സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന കര്‍ണാടക കാര്‍വാര്‍ സ്വദേശി മഹാബലേശ്വറി(31)നെയാണ് വീട്ടുകാരും കൂട്ടുകാരിയും സ്‌നേഹലയത്തിലെത്തി കൂട്ടിക്കൊണ്ടു പോയത്. ആഴ്ചകള്‍ക്കു മുന്‍പു കാര്‍വാറില്‍നിന്നു മംഗളൂരുവിലേക്കു സഹോദരന്റെ ചികിത്സാര്‍ഥം വന്നതായിരുന്നു ബലേശ്വര്‍. തിരിച്ചു പോകുന്നതിനിടെ അപസ്മാരം കലശലായി വഴിയില്‍ വീണു. വീഴ്ചയില്‍ തലയില്‍ ആഴത്തില്‍ മുറിവു പറ്റി. ഓര്‍മശക്തി നഷ്ടപ്പെട്ടു വണ്ടി മാറി കയറിയ ബലേശ്വര്‍ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. നഗരത്തില്‍ മാനസിക വിഭ്രാന്തി കാണിച്ചു നടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്നു പൊലീസാണു ബലേശ്വറിനെ സ്‌നേഹലെയത്തിച്ചത്. ബ്രദര്‍ ഈശോദാസിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിചരണത്തെ തുടര്‍ന്നു ഓര്‍മ ശക്തി തിരികെ കിട്ടിയ ബലേശ്വര്‍ കുടുംബത്തെ കുറിച്ചു സൂചന നല്‍കുകയായിരുന്നു. ഉടന്‍ അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചു. സഹോദരന്‍ സദാനന്ദ, കൂട്ടുകാരന്‍ ജോണ്‍സണ്‍, കുട്ടുകാരി സംഗീത എന്നിവരാണ് ബലേശ്വറിനെ കൂട്ടിക്കൊണ്ടു പോകാനായി സ്‌നേഹാലയത്തിലെത്തിയത്.

Leave a Reply