കിടപ്പ് രോഗിക്ക് പനത്തടി സേവാഭാരതി യുണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി
പനത്തടി : ദേശീയ സേവാഭാരതി നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ പനത്തടി പഞ്ചായത്തിലെ 15-ാം വാർഡിലെ കിടപ്പു രോഗിയും മുഴുവൻ സമയവും ഓക്സിജൻ ആവശ്യവുമായ കൃഷ്ണൻകുട്ടി എന്നയാൾക്ക് നൽകി പനത്തടി സേവാഭാരതി. ഇന്ന് രാവിലെ പനത്തടിയിലെ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ എത്തിയാണ് നൽകിയത്. ആർ എസ് എസ് പനത്തടി സംഘചാലക് ജയറാം സരളായ, പാണത്തൂർ ഗവ: ആശുപത്രിയിലെ ഡോ:അനൂപ് ഉദയഭാനു , സേവാഭാരതി പ്രസിഡൻ്റ് ആർ പ്രേംകുമാർ , സേവാഭാരതി ജോ: സെക്രട്ടറി രാഹുൽപുളിം കൊച്ചി, പാലിയേറ്റീവിൻ്റെ പ്രവർത്തകരായ സിസ്റ്റർ അനിത, ആലീസ് സെബാസ്റ്റ്യൻ, സുനീഷ്, അനൂപ് പുളിംകൊച്ചി എന്നിവർ സംബന്ധിച്ചു.