പെരുമ്പള്ളി നവോദയ ക്ലബ്ബിന്റെ നേത്യത്വത്തിൻ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
പൂടുംകല്ല് : കള്ളാർ പഞ്ചായത്തിലെ പെരുമ്പള്ളി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൻ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പെരുമ്പള്ളി, കാപ്പുങ്കര, അരിമ്പ്യ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ക്ലബ് പ്രസിഡന്റും കള്ളാർ പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.