വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ആവശ്യമായ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു


പൂടംകല്ല്: കണ്ടെയ്‌മെന്റ്‌സോണില്‍ ആവശ്യമുള്ള ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പനത്തടി പഞ്ചായ്യത്തിലെ 9 – വാര്‍ഡ് മാവുംങ്കാല്‍ കോളനിയില്‍ വാര്‍ഡ് മെമ്പര്‍ ശ്രി.ഹരിദാസ് പുത്തൂരടുക്കത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു പാണത്തൂരിലെ വിവിധ ചെറുകിട വ്യവസായ കടകളില്‍ നിന്നും ശേഖരിച്ച കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ ഹരിദാസ്, 9- വാര്‍ഡിന്റെ ചുമതലയുളള അധ്യാപകന്‍ രാജേഷ് മാഷ്, എസ്.ടി പ്രമോട്ടര്‍ പ്രശാന്ത്,ആര്‍ ആര്‍ ടി വളണ്ടേഴ്‌സ് പ്രവര്‍ത്തകരായ ബിന്ദു ചന്ദ്രന്‍ ,അരുണ്‍, ശ്രിജിത്ത് വത്സന്‍, ശരത്ത് പുത്തൂരടുക്കം, പ്രതാപചന്ദ്രന്‍ , പ്രവീണ്‍ മാവുങ്കാല്‍, തുടങ്ങിയവരുടെ നേതൃത്യത്തില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി.

Leave a Reply