കാഞ്ഞങ്ങാട് – പാണത്തൂര്‍.സംസ്ഥാന പാത നവീകരണം : കരാര്‍ നടപടി രണ്ടാഴ്ചയ്ക്കകം. നവീകരണം രണ്ട് ഭാഗങ്ങളായി തിരിച്ച്

പൂടംകല്ല്: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ പാതയുടെ നവീകരണ കരാര്‍ രണ്ടാഴ്ചയ്ക്കകം നടക്കും പാത രണ്ട് ഭാഗമായി തിരിച്ചായിരിക്കും നവീകരണം. പൂടംകല്ല് മുതല്‍ ബളാംതോട് വരെയുള്ള 12.875 കിലോമീറ്റര്‍ ഭാഗത്തെ നവീകരണ കരാര്‍ നടപടികള്‍ കിഫ്ബിയുടെ ആംഗീകാരം ലഭ്യമാക്കി രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും. നേരത്തെ അനുവദിച്ച 59.94 കോടി രൂപ ചെലവിലായിരിക്കും ഈ ഭാഗത്തെ നവീകരണം. രണ്ടാം ഭാഗമായ ബളാംതോട് മുതല്‍ ചിറങ്കടവ് വരെയുള്ള 3.813 കി.മീറ്റര്‍ നവീകരണത്തിന് 15.25 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റും സമര്‍പ്പിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ഇതിന്റെ പ്രവൃത്തിയും വേഗത്തില്‍ തുടങ്ങും. കയറ്റവും വളവും കുറച്ച് 10 മീറ്റര്‍ വീതിയിലായിരിക്കും റോഡിന്റെ നിര്‍മ്മാണം.

Leave a Reply